2012, ഏപ്രിൽ 19, വ്യാഴാഴ്‌ച
രാശിചക്രം
ക്രാന്തിവൃത്തത്തിനു സമീപത്തുള്ള (ഇരുവശത്തുമുള്ള 8 ഭാഗ വീതം വീതിയിൽ) നക്ഷത്രരാശികളെ എല്ലാം ചേർത്ത് ഒരു ചക്രത്തിന്റെ രൂപത്തിൽ സങ്കല്പിക്കുന്നതാണ് ആണ്‌ രാശിചക്രം അഥവാ സൗരരാശി എന്ന്‌ അറിയപ്പെടുന്നത്‌. സൂര്യരാശി എന്നും ഇതിനു പേരുണ്ട്‌. ഇംഗ്ലീഷിൽ സോഡിയാക് (zodiac) എന്ന പേരിൽ അറിയപ്പെടുന്നു. ഒരു വൃത്തത്തിന്റെ ആവൃത്തി 360° ആണല്ലോ. നമ്മുടെ പൂർവികർ ഈ രാശിചക്രത്തെ 30° വീതമുള്ള 12 തുല്ല്യ ഭാഗങ്ങളായി വിഭജിച്ചു. ഓരോ ഭാഗത്തും ഉള്ള നക്ഷത്ര രാശിയുടെ രൂപത്തിനനുസരിച്ച്‌ അതിന്‌ ഓരോ പേരും കൊടുത്തു. മീനിന്റെ രൂപമുള്ള നക്ഷത്ര രാശിയെ മീനം എന്നും, സിംഹത്തിന്റെ രൂപം ഉള്ള രാശിയെ ചിങ്ങം എന്നും അതു പോലെ രാശിചക്രത്തിലെ ഓരോ നക്ഷത്രരാശിക്കും അതിന്റെ രൂപത്തിനനുസരിച്ച്‌ ഓരോ പേര്‌ കൊടുത്തു. ഖഗോളം ഭൂമിയുടെ ചുറ്റും തിരിയുമ്പോൾ 30 ദിവസത്തോളം സൂര്യൻ ഈ 12 രാശികളിൽ ഒന്നിന്റെ ഉള്ളിൽ ആയിരിക്കും. അപ്പോൾ ആ മാസത്തെ നമ്മൾ ആ രാശിയുടെ പേരിട്ട്‌ വിളിക്കുന്നു. ഉദാഹരണത്തിന്‌ ചിങ്ങമാസം ആണെന്ന്‌ പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ ചിങ്ങം രാശിയിൽ ആണ്‌ എന്നാണ്‌.
രാശിചക്രത്തിലെ നക്ഷത്രരാശികൾ
  1. ധനു രാശി (Sagittarius)
  2. കർക്കടകം രാശി (Cancer)ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം